
സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം; രാത്രി വൈകിയുള്ള സ്വകാര്യ ചാറ്റ് പുറത്ത്; സി.എം രവീന്ദ്രനെ നാളെ ഇ.ഡി ചോദ്യം ചെയ്യും
സ്വന്തം ലേഖകൻ
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടത്തിപ്പിൽ വൻതുക കമ്മിഷൻ ഇനത്തിൽ നഷ്ടപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ് നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ സ്വപ്ന സുരേഷിനു സി.എം. രവീന്ദ്രൻ അയച്ച അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റുകൾ പുറത്തുവന്നു.
രാത്രി വൈകി അശ്ലീലച്ചുവയുള്ള സന്ദേശങ്ങളാണ് രവീന്ദ്രന്‍ സ്വപ്നയ്ക്ക് അയച്ചത്. എന്നാല്‍, രവീന്ദ്രന്റെ നിലവിട്ട സന്ദേശങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലായിരുന്നില്ല സ്വപ്നയുടെ മറുപടികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പില്‍ വന്‍ തുക കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ട കേസിലാണ് സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത്.
ആദ്യത്തെ തവണ ചോദ്യം ചെയ്യലിന് ഹാജരായത് നാലു തവണ നോട്ടീസ് അയച്ചശേഷമാണ്. എന്നാല്‍ ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.
അതേസമയം ചോദ്യംചെയ്യല്‍ മാറ്റിവെക്കണമെന്ന് ഇതുവരെ സി.എം രവീന്ദ്രന്‍ ആവശ്യം ഉന്നയിച്ചിട്ടില്ല.