ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും വീട് ലഭിച്ചില്ല ; പത്തനംതിട്ടയിൽ പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം

Spread the love

 

സ്വന്തം ലേഖിക

പത്തനംതിട്ട : 2018 ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയിട്ടില്ലെന്ന് ആരോപിച്ച് വീട്ടമ്മയുടെ പ്രതിഷേധം. പട്ടിക്കൂട്ടിൽ കയറിയാണ് വീട്ടമ്മയുടെ പ്രതിഷേധം.

 

 

ഏനാതിമംഗലം പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുഞ്ഞുമോൾ എന്ന വീട്ടമ്മയാണ് അധികൃതർക്കെതിരെ സമരം ചെയ്തത്. പരാതിക്ക് പരിഹാരമാകും വരെ സമരം ചെയ്യുമെന്നും കുഞ്ഞുമോൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

‘മകൻ മരിച്ചതിന് ശേഷം മൂന്നര ലക്ഷം രൂപ കടമുണ്ട്. ഹാർട്ടിന് ബ്ലോക്കാണ്. കരളിനും പ്രശ്‌നം. ഒത്തിരി കടം കയറി. രണ്ട് പെൺമക്കളുണ്ട്. അഞ്ച് മാസമായി വാടക കൊടുത്തിട്ട്. മരുന്ന് വാങ്ങാൻ പോലും പണമില്ല’- വീട്ടമ്മ പറയുന്നു.