
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീട്
ജപ്തി ചെയ്ത് കേരള ബാങ്ക്.പത്തനംതിട്ട കൊറ്റനാട് ആണ് സംഭവം.മുൻ ഭൂഉടമ എടുത്ത വായ്പയിലാണ് ജപ്തി നടത്തിയതെന്ന് വീട്ടുകാർ ആരോപിച്ചു. ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകർത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വീട്ടുകാരെ അകത്തു കയറ്റി.
ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടാണ് കേരള ബാങ്ക് ചാലാപ്പള്ളി ശാഖയിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർ ജപ്തി ചെയ്തത്. മുൻ ഭൂഉടമ വിജയൻ ബാങ്കിൽ നിന്ന് എടുത്ത വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തിയെന്നാണ് ബാങ്കിന്റെ വിശദീകരണം.
എന്നാൽ വസ്തു വാങ്ങിയപ്പോൾ ലോൺ ഉണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് നിലവിലെ വീട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group