
ലൈഫ് മിഷന്‍ കള്ളപ്പണക്കേസ്; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി; കൊച്ചിയിലെ ഓഫീസില്‍ ഹാജരാകുന്നതിന് സമന്‍സ്
സ്വന്തം ലേഖിക
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി.
തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ഇഡി സമന്‍സ് അയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളപ്പണം വെളുപ്പിച്ച കേസില്‍ 2020ല്‍ ഇഡി സി എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അന്ന് സി എം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് പ്രതിപക്ഷമടക്കം ആരോപിച്ചിരുന്നു.
ഇഡി ചോദ്യം ചെയ്യലില്‍ രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 13 മണിക്കൂറോളമാണ് ഇഡി അന്ന് രവീന്ദ്രനെ ചോദ്യം ചെയ്തത്.
ഇത് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.
എല്ലാറ്റിലും കൈയിട്ടുവാരുന്ന മുഖ്യമന്ത്രിയുടെ സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരുമെന്ന് സ്വപ്ന സുരേഷും ആരോപിച്ചിരുന്നു.
ശിവശങ്കറും രവീന്ദ്രനും എല്ലാ ഇടപാടുകളിലും നിര്‍ണായക ഘടകങ്ങളാണെന്നും സ്വപ്‌ന പറഞ്ഞു.