video
play-sharp-fill

ലെെഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി

ലെെഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ലെെഫ് മിഷൻ കോഴക്കേസിലെ ഒന്നാം പ്രതിയായ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി.

കൊച്ചിയിലെ വിചാരണക്കോടതിയുടേതാണ് നടപടി.
കോഴക്കേസില്‍ റിമാന്റില്‍ കഴിയുന്ന ഇദ്ദേഹം ചികിത്സാര്‍ത്ഥമെന്ന കാരണം പറഞ്ഞാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യ ഉപാധികളില്‍ ഇളവ് തേടി യൂണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പൻ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. തന്റെ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.

വടക്കാഞ്ചേരി ലെെഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലന്നാണ് ശിവശങ്കര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്. സുപ്രീംകോടതിയില്‍ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.