ലൈഫ് മിഷന്‍ കോഴക്കേസ്: ജാമ്യം തേടി ശിവശങ്കര്‍ സുപ്രീം കോടതിയില്‍; പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്ന് വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് അദ്ദേഹം ജാമ്യാപേക്ഷയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും, സരിത്തുമടക്കം യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോണ്‍സുലേറ്റാണ്.

തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല. കേസില്‍ കേരളാ ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണ്.

സ്വപ്ന സുരേഷിനെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാല്‍ ലോക്കറുമായി തനിക്ക് ബന്ധമില്ലെന്ന് ശിവശങ്കര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

അഭിഭാഷകരായ മനു ശ്രീനാഥ്, സെല്‍വിന്‍ രാജ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.