video
play-sharp-fill

അനാഥരായ 3 പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍; മൂത്തകുട്ടിക്ക് കുടുംബമില്ലെന്ന് വിചിത്രവാദം

അനാഥരായ 3 പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍; മൂത്തകുട്ടിക്ക് കുടുംബമില്ലെന്ന് വിചിത്രവാദം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വീട് നിഷേധിച്ച്‌ ലൈഫ് മിഷന്‍ അധികൃതര്‍.

ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് ഉന്നയിക്കുന്നത്. താനൂര്‍ നന്നപ്ര പഞ്ചായത്തിലെ പെണ്‍കുട്ടികളുടെ ദയനീവസ്ഥ മനസിലാക്കി മൂന്നു സെന്റ് സ്ഥലം അയല്‍വാസി വിട്ടു നല്‍കിയിട്ടും ഫലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഷ്മ, രശ്മി ഇളയവള്‍ കൃഷ്ണപ്രിയ. ഈ സഹോദരികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മാതാപിതാക്കളെ നഷ്ടമായതാണ്. ഒരു തുണ്ട് ഭൂമിയുണ്ടായിരുന്നില്ല. മുത്തശ്ശിയും അമ്മാവനും കുടുംബവുമെല്ലാം ചേര്‍ന്ന് താമസിക്കുന്ന വീടാണ് ഏക ആശ്രയം. അവിടുന്നിറങ്ങാന്‍ പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ പെരുവഴിയാകും.

ഈ ദയനീയത കണ്ടാണ് അയല്‍വാസി മൂന്ന് സെന്റ് സ്ഥലം ഇവര്‍ക്ക് എഴുതി നല്‍കിയത്. ലൈഫ് പദ്ധതിക്ക് ആവശ്യമായ എല്ലാ രേഖകളും കുട്ടികള്‍ ശരിയാക്കി. രണ്ട് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. എഗ്രിമെന്റ് ഒപ്പിടുന്ന ഘട്ടത്തിലാണ് നന്നമ്ബ്ര പഞ്ചായത്ത് തടസവാദം ഉന്നയിച്ചത്. രേഷ്മക്ക് സ്വന്തമായി കുടുംബം ഇല്ലെന്നും കല്യാണം കഴിച്ചാലേ വീട് അനുവദിക്കാനാകൂവെന്നുമാണ് അധികൃതരുടെ വാദം