ലൈഫ് മിഷൻ പദ്ധതി: ജാതിയും മതവും പൗരത്വവും ചോദിച്ചില്ല, പകരം തല ചായ്ക്കാൻ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലൈഫ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ജാതിയും മതവും പൗരത്വവും ചോദിച്ചില്ല. പകരം തല ചായ്ക്കാൻ ഇടമുണ്ടോയെന്ന് മാത്രമാണ് ചോദിച്ചതെന്നും ഇല്ലെന്ന് പറഞ്ഞവരെ ചേർത്തുപിടിച്ച് സ്വന്തമായി ഒരു വീട് നൽകിയെന്നും വീഡിയോയിൽ മുഖ്യമന്ത്രി പറയുന്നു.
‘അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല, അവരെ കൂടപ്പിറപ്പായി കണ്ടു. ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? ഇല്ലെന്നു പറഞ്ഞവരെ ചേർത്തു പിടിച്ചു. അവർക്കായി കിടക്കാൻ ഒരു ഇടം, ഒരു വീട്’- മുഖ്യമന്ത്രി കുറിച്ചു. രണ്ട് ലക്ഷം വീട് പൂർത്തിയാകുന്ന കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രൻറെ ഗൃഹപ്രവേശന ചടങ്ങിൽ ശനിയാഴ്ച മുഖ്യമന്ത്രി സന്നിഹിതനായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group