ഓട്ടോ ഡ്രൈവറായ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

Spread the love

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം.ചന്ദനത്തോപ്പ് സ്വദേശി സിയാദിനെയാണ് ശിക്ഷിച്ചത്. കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി പ്രതിക്ക് തടവും പിഴയും വിധിച്ചത്.

2015 ജനുവരി 29നാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂളിൽ വിദ്യാർത്ഥിയെ വിളിക്കാൻ കാറിൽ എത്തിയ സിയാദ് വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ നൂറുദ്ദീനുമായി തർക്കത്തിൽ ഏർപ്പെട്ടു.

തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ഓട്ടോ ഡ്രൈവറായ കിളികൊല്ലൂർ സ്വദേശി ധനീഷിനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നൂറുദ്ദീനൊപ്പം ബദറുദീനെന്നയാൾക്കും സിയാദിന്റെ ആക്രമണത്തിൽ കുത്തേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group