ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച തടവുകാരെ മോചിതരാക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ച് മന്ത്രിസഭായോഗം

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച തടവുകാരെ മോചിതരാക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

video
play-sharp-fill

അതീവ ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ മോചിതരാക്കില്ല. പെണ്‍കുട്ടികളെയും സ്ത്രീകളെയും മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവര്‍, കുട്ടികള്‍ക്ക് നേരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍, പുറത്തിറങ്ങിയാല്‍ വീണ്ടും പ്രശ്നമുണ്ടാക്കാനിടയുള്ളവര്‍ എന്നിവരെ ഒഴിവാക്കിയുള്ള പട്ടികയാണ് തയ്യാറാക്കിയത്.

ശിക്ഷാകാലാവധി കഴിഞ്ഞ 67 തടവുകാരെ വിട്ടയയ്ക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ കൊടും കുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള വിശദാംശങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് നേരത്തേ മന്ത്രിസഭായോഗം നിര്‍ദ്ദേശിച്ചിരുന്നു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര കുറ്റകൃത്യം ചെയ്തവരെ ഒഴിവാക്കിയുള്ള പട്ടിക തയ്യാറാക്കിയത്.