കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി മക്കളെ പാലില്‍ അമിത അളവില്‍ ഉറക്ക ഗുളിക നൽകി കൊലപ്പെടുത്തി; യുവതിക്കും കാമുകനും ജീവപര്യന്തം

Spread the love

ചെന്നൈ : കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം മക്കളെ പാലില്‍ അമിത അളവില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കാഞ്ചീപുരം ജില്ലാ കോടതി.

video
play-sharp-fill

2018 ലാണ് കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി ഏഴ് വയസ്സുള്ള മകനെയും നാലു വയസ്സുള്ള മകളെയും അഭിരാമി അതിദാരുണമായി കൊലപ്പെടുത്തിയത്. കുണ്ട്രത്തൂരില്‍ താമസിച്ചു വന്ന വിജയ്യുടെ ഭാര്യയാണ് അഭിരാമി.

പാലില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്ത്‌ ഭര്‍ത്താവിനും മക്കൾക്കും നൽകുകയായിരുന്നു. എന്നാൽ ഭർത്താവിന് മരണം സംഭവിച്ചില്ല. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകന്‍ മീനാക്ഷി സുന്ദരത്തോടൊപ്പം കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്നും അഭിരാമി അറസ്റ്റിലാവുകയസ്സായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്ടോക് താരമായിരുന്ന അഭിരാമി മീനാക്ഷി സുന്ദരവുമായി അടുപ്പത്തിലാവുകയും പ്രണയത്തിലേക്ക് വഴിമാറുകയും ആയിരുന്നു.
മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു.