ലൈഫ് പദ്ധതിയിൽ വീട് നിഷേധിച്ചു: പഞ്ചായത്തംഗത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ വനിതാ പഞ്ചായത്തംഗം ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് വൈരാഗ്യം തീർക്കാൻ പെട്രോളും തീയും ഉപയോഗിച്ചുള്ള ആക്രമണം വീണ്ടും. എന്തിനും ഏതിനും പെട്രോളും തീയും പ്രതികാരം തീർക്കാൻ ഉപയോഗിക്കുന്നതായാണ് തുടർച്ചയായുണ്ടാകുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ പഞ്ചായത്തംഗത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ശരീരത്തില്‍ പെട്രോളിച്ച്‌ കത്തിക്കാനാണ് ശ്രമം ഉണ്ടായത്. പ്രതിയെ നാട്ടുകാര്‍ പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചു. ലൈഫ് പദ്ധതിയില്‍ വീട് നിഷേധിച്ചു എന്നാരോപിച്ചാണ് ബാലന്‍ എന്നയാള്‍ കുറ്റ്യാടി വേളം ഗ്രാമപഞ്ചായത്തിലെ അംഗ ലീലയെ പഞ്ചായത്ത് ഓഫീസിലെത്തി കൊലവിളി മുഴക്കിയത്. കോണ്‍ഗ്രസ് പഞ്ചായത്തംഗമായ ലീല സിപിഎം അനുഭാവിയായ തന്നോട് വിവേചനം കാണിക്കുകയാണ് എന്നാണ് ബാലന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് ഓഫീസിലെത്തിയ ബാലന്‍ കൈവശമുണ്ടായിരുന്ന രണ്ടു കുപ്പി പെട്രോള്‍ തന്റെയും ലീലയുടേയും ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു.

തുടര്‍ന്ന് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച്‌ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. പിന്നീട് ബാലനെ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ബാലന്റെ ഭാര്യക്ക് നേരത്തെ വീട് നല്‍കിയിട്ടുണ്ട് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല്‍, താന്‍ വേറെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പട്ടികയില്‍ പേരുണ്ടെന്നുമാണ് ബാലന്‍ പറയുന്നത്. സിപിഎം അനുഭാവിയാണ് ബാലന്‍. കോണ്‍ഗ്രസിന്റെറ പഞ്ചായത്തംഗമാണ് ലീല. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്തംഗം ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.