
സ്വന്തം ലേഖകൻ
കൊച്ചി: യാത്രക്കാരിയെ രാത്രി പാതി വഴിയില്‍ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി. ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്‌കോ ബസ് കണ്ടക്ടര്‍ സജു തോമസിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.
20 ദിവസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ആലുവ ജോയിന്റ് ആര്‍ടിഒ ബി ഷഫീഖ് ആണ് നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം രാത്രി 8.40 നാണ് സംഭവം. ആലുവ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞാണ് നാദിറയെന്ന സ്ത്രീയെ ഇറക്കിവിടുകയായിരുന്നു.
തുടർന്ന് പാതിവഴിയിൽ ഇറക്കി വിട്ടെന്ന് കാണിച്ച് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.