ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ്ച; കെ.പി.എസ് മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ്ച നടക്കും. കോട്ടയം കെ.പി.എസ് മേനോന്‍ ഹാളില്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.

ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും. ജില്ലാ പ്രസിഡന്റ് ബി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ , വി.എസ്‌.എസ്.സി ചെയര്‍മാന്‍ ഡോ.ഉണ്ണികൃഷ്ണന്‍ നായര്‍ , കോട്ടയം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ സെക്രട്ടറി കെ.എന്‍ പ്രദീപ്‌കുമാര്‍ സ്വാഗതം പറയും. ലൈസന്‍സികള്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.