സമയം തീരുന്നു; എല്‍.ഐ.സിയില്‍ 841 അസിസ്റ്റന്റ് ഒഴിവുകള്‍; ഏതെങ്കിലും ഡിഗ്രി മതി; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ എല്‍ഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) കീഴില്‍ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലേക്ക് നടക്കുന്ന അസിസ്റ്റന്റ് നിയമനങ്ങള്‍ക്ക് സെപ്റ്റംബർ 8 വരെയാണ് അപേക്ഷിക്കാനാവുക.

ഇന്ത്യയൊട്ടാകെ 841 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർക്ക് എല്‍ ഐസി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

അവസാന തീയതി: സെപ്റ്റംബർ 8.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും & ഒഴിവുകളും

എല്‍ഐസിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എഎഒ), അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 841.

അസിസ്റ്റന്റ് എൻജിനീയർ (എഇ): 81 ഒഴിവ് (സിവില്‍: 50, ഇലക്‌ട്രിക്കല്‍: 31)

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എഎഒ) ജനറലിസ്റ്റ്: 350

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എഎഒ) സ്‌പെഷ്യലിസ്റ്റ്: 410 (ചാർട്ടേഡ് അക്കൗണ്ടന്റ്: 30, കമ്ബനി സെക്രട്ടറി: 10, ആക്ച്വറിയല്‍: 30, ഇൻഷുറൻസ് സ്‌പെഷ്യലിസ്റ്റ്: 310, ലീഗല്‍: 30)

പ്രായപരിധി

എഎഒ ജനറലിസ്റ്റ് = 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

എഎഒ സ്‌പെഷ്യലിസ്റ്റ് = 32 വയസ് വരെയാണ് പ്രായപരിധി.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍/ ഇലക്‌ട്രിക്കല്‍) = 21 വയസ് മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി.

യോഗ്യത

എഎഒ ജനറലിസ്റ്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി വിജയിച്ചിരിക്കണം.

എഎഒ സ്‌പെഷ്യലിസ്റ്റ്

സിഎ, കമ്ബനി സെക്രട്ടറി, ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെല്ലോഷിപ്പ് തുടങ്ങിയ പ്രൊഫഷണല്‍ ബിരുദം.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍/ ഇലക്‌ട്രിക്കല്‍)

AICTE അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍/ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബിഇ യോഗ്യത വേണം.

3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. പ്രിലിമിനറി പരീക്ഷ, മെയിൻസ് പരീക്ഷ എന്നിവ നടക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ എല്‍ഐസി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കരിയർ പേജില്‍ നിന്ന് എഎഒ ജനറലിസ്റ്റ്, എഎഒ സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് അപേക്ഷ നല്‍കാം. അവസാന തീയതി സെപ്റ്റംബർ 8.

വെബ്‌സൈറ്റ്: https://licindia.in/