ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ വാർഷിക സമ്മേളനം നടത്തി: ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: ഓൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്‌സ് ഫെഡറേഷൻ ബ്രാഞ്ച് ഒന്ന് കൗൺസിൽ യോഗം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് വിദ്യാഭ്യാസ – ബിസിനസ് അവാർഡുകൾ വിതരണം ചെയ്തു. ബ്രാഞ്ച് കൗൺസിൽ പ്രസിഡന്റ് മിനി റെജി അദ്ധ്യക്ഷത വഹിച്ചു.
ഡിവിഷണൽ കമ്മിറ്റി പ്രസിഡന്റ് എൻ.ഒ ജോർജ്, ദേശീയ വൈസ് പ്രസിഡന്റ് പി.എൻ രാജീവൻ, കെ.സി വർഗീസ്, എ.ബി ഷാജി, ഡി.തങ്കച്ചൻ, എം.പി രമേശ്കുമാർ, പൊന്നമ്മ കൃഷ്ണൻ, പുന്നൂസ് പി.വർഗീസ്, വി.സി ജോർജുകുട്ടി, എബി മാത്യു, ത്യേസ്യാമ്മ ജോർജ്, ഡായി പി.എബ്രഹാം എന്നിവർ പ്രസംഗിച്ചു.
കോട്ടയം ബ്രാഞ്ച് ഒന്ന് കൗൺസിൽ ഭാരവാഹികളായി പുന്നൂസ് പി.വർഗീസ് (പ്രസിഡന്റ്), കെ.യു ജോർജ്, മേരി ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ), വി.സി ജോർജ്കുട്ടി (ജനറൽ സെക്രട്ടറി), റെജിമോൻ ജേക്കബ് , മേഴ്‌സി ജോസഫ് (ജോ.സെക്രട്ടറിമാർ), പി.ജെ ജോസഫ് (ട്രഷറാർ), അംബാദാസൻ, എം.എസ് ശിവപ്രസാദ്, എം.ജോസ്, ഇ.ജി മധുസൂധനൻ നായർ, പി.പി ബാലകൃഷ്ണ കൈമൾ, ആലീസ് തോമസ്, പി.എം ശോഭന, കെ.ബി കുര്യൻ എന്നിവരെ തിരഞ്ഞെടുത്തു.