
കോട്ടയം: എൽഐസി എംപ്ലോയിസ് യൂണിയൻ കോട്ടയം ഡിവിഷൻ്റെ പതിനേഴാമത് വനിതാ കൺവെൻഷൻ 2025 മാർച്ച് ഒന്നാം തിയതി കോട്ടയത്ത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്യും.
യൂണിയൻ ജനറൽ സെക്രട്ടറി പി ബി ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിന് വനിതാ സബ് കമ്മിറ്റി കൺവീനർ ആർ രാധിക സ്വാഗതം പറയും. നിഷ ജോസ് കെ മാണി പ്രത്യേക പ്രഭാഷണം നടത്തും.
കെ ആർ വിനി, കെ സുരേഷ്, വിഎസ് രാഖി എന്നിവർ സംസാരിക്കും. കൺവെൻഷന്റെ ഭാഗമായി റിപ്പോർട്ട് അവതരണവും റിപ്പോർട്ടിന്മേലുള്ള ചർച്ചയും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്:- 9446300881 (ജനറൽ സെക്രട്ടറി)