കോട്ടയം : എൽ. ഐ.സി എംപ്ലോയീസ് യൂണിയൻ, കോട്ടയം ഡിവിഷൻ്റെ 34-ാം ഡിവിഷണൽ സമ്മേളനം മെയ് 24, 25 തീയതികളിലായി കോട്ടയം ഫ്ലോറൽ പാലസ് ഹോട്ടലിൽ വെച്ച് നടക്കും.
പൊതുസമ്മേളനം സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. AllEA ജാൻ സെക്രട്ടറി ശ്രീകാന്ത് മിശ്ര മുഖ്യ പ്രഭഷണം നടത്തും. ഡിവിഷണൽ യൂണിയൻ പ്രസിഡന്റ്റ് കെ. സുരേഷ് അധ്യക്ഷത വഹിക്കും.
AllEA വൈസ് പ്രസിഡന്റ് പി.പി കൃഷ്ണൻ, FSETO ജില്ലാ പ്രസിഡൻ്റ് ബിനു എബ്രഹാം, LIC പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ബേബി ജോസഫ് എന്നിവർ അഭിവാദ്യം ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചതിരിഞ്ഞ് ആരംഭിക്കുന്ന ജനറൽ കൗൺസിൽ SZIEF ജോയിന്റ്റ് സെക്രട്ടറി എസ്. രമേശ്‌കുമാർ ഉദ്ഘാടനം ചെയ്യും.
25-ാം തീയതി ഞായറാഴ്ച ജനറൽ കൗൺസിൽ തുടരും. സാമ്പത്തിക വിദഗ്ദ്ധൻ ഡോ. വി.കെ. പ്രസാദ് ” ആഗോള സാഹചര്യവും, ഇന്ത്യൻ സമ്പദ്ഘടനയും” എന്ന വിഷയത്തിൽ പ്രത്യേക സെഷൻ നയിക്കും.
LIC കോട്ടയം ഡിവിഷണൽ ജനറൽ സെക്രട്ടറി പി ബി ബിന്ദു സ്വാഗതവും ജോയിന്റ് സെക്രട്ടറി ദിലീപ് ജേക്കബ് സാം കൃതജ്ഞതയും രേഖപ്പെടുത്തും.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള പ്രവത്തകർ 2 ദിവസത്തെ സമ്മേളന പരിപാടികളിൽ സംബന്ധിക്കും.