എൽ.ഐ.സി ഏജൻ്റ്സ് ഫെഡറേഷൻ വാർഷികാഘോഷം നാളെ കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ; തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖിക
കോട്ടയം: എൽ.ഐ.സി ഏജൻ്റ്സ് ഫെഡറേഷൻ കോട്ടയം ബ്രാഞ്ച് 1 വാർഷികവും വെൽഫയർ ബോർഡ് വാർഷികവും നാളെ
കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ നടക്കും.
ബ്രാഞ്ച് പ്രസിഡൻ്റ് പുന്നൂസ് പി വർഗീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് നിർവ്വഹിക്കും.
ഡിവിഷണൽ പ്രസിഡൻ്റ് എൻ ഒ ജോർജ് മുഖ്യ പ്രഭാഷണം നടത്തും.
ഡിവിഷണൽ ജനറൽ സെക്രട്ടറി കെ സി വർഗീസ്, വി സി ജോർജ്കുട്ടി, റജിമോൻ ജേക്കബ്, കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. എഴുപത് വയസ് പിന്നിട്ട മുതിർന്ന ഏജൻ്റുമാരെയും ഏജൻസിയിൽ 25 വർഷം പിന്നിട്ടവരെയും ആദരിക്കുന്ന യോഗത്തിൽ വിദ്യാഭ്യാസ അവാർഡുകളും ബിസിനസ് അവാർഡുകളും സമ്മാനിക്കും.
Third Eye News Live
0