play-sharp-fill
മതവികാരം വ്രണപ്പെടുത്തി; ബിജെപിയുടെ പരാതിയിന്മേൽ ലിബിയ്‌ക്കെതിരെ പോലീസ് കേസെടുത്തു

മതവികാരം വ്രണപ്പെടുത്തി; ബിജെപിയുടെ പരാതിയിന്മേൽ ലിബിയ്‌ക്കെതിരെ പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചേർത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തു. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. തുടർന്ന് ഇവർ മലകയറാതെ മടങ്ങുകയും ചെയ്തു. സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്നാണ് താൻ മടങ്ങിയതെന്ന് ലിബി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

‘എനിക്ക് മടങ്ങിപ്പോകാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. പക്ഷേ, പൊലീസ് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. അവർക്ക് അതിന് സാധ്യമല്ല, ഫോഴ്‌സില്ല. അതുകൊണ്ട് അവരാണ് എന്നോട് ആവശ്യപ്പെട്ടത് മടങ്ങിപ്പോകാൻ. പൊലീസ് പറയുന്നത്, ഇവിടെ സംഘർഷാവസ്ഥയാണ്, ആവശ്യത്തിന് ഫോഴ്‌സില്ല നിങ്ങളെ ശബരിമലയിൽ എത്തിക്കുക എന്നത് പൊലീസുകാരുടെ ഡ്യൂട്ടിയല്ല, അല്ലെങ്കിൽ സുരക്ഷയ്ക്കുള്ള ഉത്തരവ് വാങ്ങി വരണമായിരുന്നു എന്നെല്ലാമാണ്’- ലിബി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group