ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം നടത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം പ്രശസ്ത നോവലിസ്റ്റ് എസ് ഹരീഷ് ഉത്ഘാടനം നിർവ്വഹിച്ചു .

ഡിസംബർ 31 മുതൽ ജനുവരി 3 വരെ സുഗതകൂമാരി ടീച്ചർ നഗർ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം നാഗമ്പടത്ത് വെച്ച് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബു കെ ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ അംഗം ടി.എൻ മനോജ് ആശംസകൾ അർപ്പിച്ചു.ലൈബ്രറി കൗൺസിൽ ജോയിൻറ് സെക്രട്ടറി എൻ.ഡി ശിവൻ യോഗത്തിൽ നന്ദി അർപ്പിക്കുകയും ചെയ്തു.കോവിഡ്,ഗ്രീൻ പ്രോട്ടോക്കോളുകൾപാലിച്ചാണ് പുസ്തകോത്സവം നടത്തുന്നത്.