video
play-sharp-fill

കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ ശിശുദിന കലാമത്സരങ്ങൾ നവംബർ 8 മുതൽ 14 വരെ; ഉദ്ഘാടനം പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ നിർവഹിക്കും

കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ ശിശുദിന കലാമത്സരങ്ങൾ നവംബർ 8 മുതൽ 14 വരെ; ഉദ്ഘാടനം പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ നിർവഹിക്കും

Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ ശിശുദിനാഘോഷ കലാമത്സരങ്ങൾ നവംബർ 8മുതൽ 14 വരെ കുട്ടികളുടെ ലൈബ്രറിയിലെ നാലു ഓഡിറ്റോറിയങ്ങളിലായി
നടക്കും.

8ന് രാവിലെ 10ന് പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും . കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ പ്രസംഗിക്കും.

14ന് സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജില്ലാ കളക്ടർ ജോൺവി സാമുവൽ ,ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ തുടങ്ങിയവർ
പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്ന യു.പി
മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥി ശിശുദിന
സന്ദേശം നൽകും. എൽ.പി മലയാള പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന
കുട്ടി അദ്ധ്യക്ഷത വഹിക്കും. രജിസ്ടേഷന് -04812583004, 7012425859,
നമ്പരുകളിൽ ബന്ധപ്പെടണം