
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: വെള്ളക്കെട്ടില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്‌മെന്റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
വിവിധ കോച്ചിങ് സെന്ററുകളില്‍ ഇന്നും പരിശോധന തുടരുമെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 13 കോച്ചിങ് സെന്ററുകളിലെ ബേസ്‌മെന്റ് സീല്‍ ചെയ്തു. പാര്‍ക്കിങ്ങിനും സ്റ്റോര്‍ റൂമിനുമായിട്ടുള്ള ബേസ്‌മെന്റ് നിരവധി പരിശീലന കേന്ദ്രങ്ങള്‍ അനധികൃതമായി ലൈബ്രറിയും ക്ലാസ് റൂമുമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്തത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം രാത്രിയിലും തുടരുകയാണ്. സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ച എറണാകുളം നീലിശ്വരം സ്വദേശി നിവിന്‍ ഡാല്‍വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിവിന്റെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.