ചുരുട്ടി വെക്കാവുന്ന ടിവിയുമായി എൽജി

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എൽജി


സ്വന്തം ലേഖകൻ

കോട്ടയം: പുതുവർഷത്തിൽ ചുരുട്ടി വെക്കാവുന്ന ടിവിയുമായി പ്രമുഖ ഗൃഹോപകരണ കമ്പനിയായ എൽജി എത്തുന്നു.ഇതുവഴി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 2019 ഓടെ പുതിയ മോഡൽ വിപണിയിൽ എത്തുമെന്നാണ് കമ്പനി പറയുന്നത്. 65 ഇഞ്ചാണ് ടിവിയുടെ വലിപ്പം. എൽസിഡി സ്‌ക്രീനുമായി താരതമ്യം ചെയ്താൽ ഇവയ്ക്ക് കൂടുൽ മികച്ച ദൃശ്യങ്ങൾ നൽകാൻ കഴിയും എന്നതും പ്രത്യേകതയാണ്. മാത്രമല്ല, മടക്കാനും എളുപ്പമാണ്. OLED സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ചൈനീസ് കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരം എൽജിയെ വിപണിയിൽ പിന്നോട്ടടുപ്പിച്ചിരുന്നു. ഇതിൽ നിന്ന് കരകയറാൻ പുതിയ ടിവികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ദക്ഷിണ കൊറിയൻ കമ്പനി. ഇതോടൊപ്പം 5ജി വയലൻസ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും കമ്പനി ആരംഭിച്ചിട്ടുണ്ട്.