play-sharp-fill
കത്ത് വിവാദം; പോലീസ് വലയം ഭേദിച്ച് മഹിളാമോർച്ച പ്രവർത്തകർ ; നഗരസഭയിലേക്ക് തള്ളിക്കയറി, പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു

കത്ത് വിവാദം; പോലീസ് വലയം ഭേദിച്ച് മഹിളാമോർച്ച പ്രവർത്തകർ ; നഗരസഭയിലേക്ക് തള്ളിക്കയറി, പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയിൽ പ്രതിഷേധം ശക്തമാകുന്നു. മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട മഹിളാമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. ബി ജെ പി കൗൺസിലർമാർ നഗരസഭയിലെ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

വിവാദ കത്തിനെച്ചൊല്ലി തുടർച്ചയായ മൂന്നാം ദിവസമാണ് നഗരസഭയിൽ പ്രതിഷേധമുണ്ടാകുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്ക്ക് അകത്തും പുറത്തും വൻ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്. രാജി ആവശ്യം തമാശയാണെന്ന് മേയർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.