ചെന്നൈയിൽ ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും

Spread the love

ചെന്നൈ: ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ. ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ മാതാവും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

video
play-sharp-fill

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കുട്ടിയുടെ മാതാവ് ഭാരതിയും അയൽക്കാരിയായ സുമിത്ര (22)യും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് കാണാനിടയായതോടെയാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ച് പുറംലോകമറിയുന്നത്. യുവതിയുടെ ഫോണിൽനിന്ന് കണ്ടെത്തിയ സന്ദേശവും ഫോട്ടോകളും വീഡിയോകളും ആണ് സ്വവർഗ ബന്ധത്തെക്കുറിച്ചുള്ള സൂചന നൽകിയത്. തന്റെ ബന്ധത്തിന് വിലങ്ങുതടിയാകുമെന്ന് കരുതിയാ ഭാര്യ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഭർത്താവ് അന്വേഷണസംഘത്തിന് മൊഴിനൽകി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതിക്ക് നേരത്തെ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. മൂന്നാമത്തെ കുട്ടിയെ ആണ് ലെസ്ബിയൻ പങ്കാളിക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയത്.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ കുടുംബം കരുതിയിരുന്നത്. തുടർന്ന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ കുട്ടിയുടെ സംസ്കാരം നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് ഭാര്യയുടെ പെരുമാറ്റത്തിൽ ഭർത്താവിന് സംശയം തോന്നി. ഇതേത്തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. കഴുത്ത് ഞെരിച്ച്, ശ്വാസംമുട്ടിച്ചാണ് കുട്ടിയെകൊലപ്പെടുത്തിയതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. യുവതി അന്വേഷണ സംഘത്തോട് കുറ്റസമ്മതം നടത്തിയതായാണ് വിവരം. ഭർത്താവിന്റെ കുട്ടിയെ തനിക്ക് വേണ്ടെന്നും തന്നെ ഭർത്താവ് വേണ്ടവിധം പരിഗണിക്കാറില്ലെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞാതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.