video
play-sharp-fill
ഇനി സന്തോഷത്തിന്റെ നിമിഷം ; രാജ്യന്തര ക്രിക്കറ്റിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

ഇനി സന്തോഷത്തിന്റെ നിമിഷം ; രാജ്യന്തര ക്രിക്കറ്റിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ

കൊച്ചി : ഇനി സന്തോഷത്തിന്റെ നിമിഷങ്ങൾ. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർതൈ്വറ്റ് ലീ തഹൂഹു ദമ്പതികൾക്കാണ് കുഞ്ഞുജനിച്ചത്. ജനുവരി പതിമൂന്നിനാണ് കുഞ്ഞ് പിറന്നത്.

ദമ്പതികളിലെ ലീ തഹൂഹുവാണ് തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം സന്തോഷ പൂർവ്വം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റർതൈ്വറ്റ് ദേശീയ ടീമിൽനിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റർതൈ്വറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതിൽ എനിക്കും ആമിക്കും അതിയായ ആഹ്ലാദമുണ്ട്. എല്ലാവർക്കും ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും’ കുഞ്ഞിന്റെ വിരലുകൾ ചേർത്തുപിടിക്കുന്ന ഇരുവരുടെയും കരങ്ങളുടെ ചിത്രം സഹിതം തഹൂഹു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2017 മാർച്ചിലാണ് ന്യൂസീലൻഡ് ദേശീയ ടീമിൽ അംഗങ്ങളായിരിക്കെ ഇരുവരും വിവാഹിതരായത്. കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആമി സാറ്റർതൈ്വറ്റ് പുറത്തുവിട്ടത്. ഇതിനുള്ള തയാറെടുപ്പിനായി സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുകയാണെന്നും ആമി അറിയിച്ചിരുന്നു. ന്യൂസീലൻഡ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളുടെ സംഘടനയും തമ്മിലുള്ള ഉടമ്പടി പ്രകാരം പ്രസവവുമായി ബന്ധപ്പെട്ടുള്ള ഇടവേളയുടെ കാലയളവിൽ പ്രതിഫലത്തോടു കൂടിയ അവധി ലഭ്യമാണ്.