സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയതോതിൽ വർധനവ്; കഴിഞ്ഞ 11 മാസത്തിനിടെ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത് 5000- ത്തിലധികം പേർക്ക്; മരണം സംഭവിച്ചത് 350 പേർക്ക്

Spread the love

 സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വലിയതോതിൽ വർധനവ്.  കഴിഞ്ഞ 11 മാസത്തിനിടെ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ പ്രകാരം 5000- ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും 356 പേർ മരിക്കുകയും ചെയ്തു.

video
play-sharp-fill

ശരാശരി പ്രതിമാസം  32 പേർ എലിപ്പനി ബാധിച്ച്‌ മരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വർഷം രോഗം ബാധിച്ച്‌ മരിച്ച 386 പേരില്‍ 207 പേർക്ക് മരണത്തിന് മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു. ശേഷിക്കുന്ന 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമായിരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിലും പൊതുജനങ്ങളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

മഴക്കാലത്തും വെള്ളക്കെട്ടുള്ള സാഹചര്യങ്ങളിലുമാണ് എലിപ്പനി കൂടുതലായി പടരുന്നത്. മണ്ണില്‍ എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലുള്ള ലെപ്റ്റോ സ്പൈറോ (Leptospira) എന്ന ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. ശക്തമായ തലവേദനയോടും, ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും രോഗലക്ഷണങ്ങളാണ്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടിയാല്‍ എലിപ്പനിയില്‍ നിന്ന് പൂർണമായും രോഗമുക്തി നേടാനാകും.