video
play-sharp-fill

മുണ്ടക്കയം പറത്താനത്ത് പുലിയിറങ്ങിയെന്ന് അഭ്യൂഹം; ഈരാറ്റുപേട്ട സ്വദേശിയുടെ ശബ്ദസന്ദേശം പ്രചരിച്ചതോടെ പ്രദേശവാസികൾ ഭീതിയിൽ; നായയെ കടിച്ചുകൊണ്ട് ഒരു ജീവി രാത്രിയില്‍ പായുന്നത് കണ്ടതായി ആദിവാസി ഊരുമൂപ്പൻ; മറ്റാരും പുലിയെ കണ്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, സംഭവത്തില്‍ വ്യക്തതയില്ലെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനം വകുപ്പ്

Spread the love

മുണ്ടക്കയം: പുലിയെ കണ്ടെന്ന വാർത്ത നാടാകെ പ്രചരിച്ചതോടെ മുണ്ടക്കയം പറത്താനം നിവാസികള്‍ ഭീതിയോടെയാണ് ഓരോ ദിനവും കഴിച്ചുക്കൂട്ടുന്നത്.

പറത്താനം വെട്ടുകല്ലാംകുഴിയില്‍ റോഡ് മുറിച്ചുകടക്കുന്ന പുലിയെ കണ്ടെന്നും വലിയ പുലിയാണെന്നും വളർത്തു മൃ​ഗങ്ങളെ സൂക്ഷിക്കണമെന്നുമാണ് ഈരാറ്റുപേട്ട സ്വദേശി സുഹൃത്തിനെ ഫോണിൽ വിളിച്ച് പറഞ്ഞത്. ഇതിന്റെ ശബ്ദ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍, മറ്റാരും പുലിയെ കണ്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ നാലോടെ മുണ്ടക്കയം പറത്താനം റോഡിലൂടെ ജീപ്പില്‍ യാത്രചെയ്യവെയാണ് ജീപ്പിന് മുൻപിലൂടെ പുലി റോഡുമുറിച്ച്‌ കടന്നുപോയതെന്നാണ് യുവാവിന്റെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയുടേതായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അംഗങ്ങളായ ഷിജീ ഷാജിയും ജോമി തോമസും പറഞ്ഞു. സ്വകാര്യ റബർത്തോട്ടം ഉള്‍പ്പെടെ 100 ഏക്കറോളം സ്ഥലം കാടുകയറിക്കിടക്കുന്ന പ്രദേശമാണ് ഇവിടം.

അതേസമയം, സംഭവത്തില്‍ വ്യക്തതയില്ലെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, നായയെ കടിച്ചുകൊണ്ട് ഒരു ജീവി രാത്രിയില്‍ പായുന്നത് കണ്ടതായി ആദിവാസി ഊരുമൂപ്പൻ പറയുന്നു.

വനംവകുപ്പിനെ അറിയിച്ചിട്ടും തുടർനടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഊരുമൂപ്പൻ കാളകെട്ടി ജനാർദനന്റെ വീട്ടില്‍നിന്നാണ് രണ്ടു വളർത്തു നായകളില്‍ ഒന്നിനെ കഴിഞ്ഞദിവസം കാണാതായത്