video
play-sharp-fill

പിടികൂടാൻ പുള്ളിപ്പുലിയെത്തിയപ്പോൾ വളർത്തുനായ  ഓടിക്കയറിയത് വീടിനകത്തേക്ക് ; നായക്ക് പിന്നാലെ വീട്ടിലേക്ക് കയറിയ പുലിയെ മുറിയ്ക്കുള്ളിൽ വീട്ടുകാർ പൂട്ടിയിട്ടു : പുലി കെണിയിൽ പെട്ടതിങ്ങനെ

പിടികൂടാൻ പുള്ളിപ്പുലിയെത്തിയപ്പോൾ വളർത്തുനായ ഓടിക്കയറിയത് വീടിനകത്തേക്ക് ; നായക്ക് പിന്നാലെ വീട്ടിലേക്ക് കയറിയ പുലിയെ മുറിയ്ക്കുള്ളിൽ വീട്ടുകാർ പൂട്ടിയിട്ടു : പുലി കെണിയിൽ പെട്ടതിങ്ങനെ

Spread the love

സ്വന്തം ലേഖകൻ

ഉഡുപ്പി: വളർത്തുനായയെ പിടിക്കാൻ വീടിനകത്തേക്ക് ഓടിക്കയറിയ പുള്ളിപ്പുലിയെ വീട്ടുകാർ പൂട്ടിയിട്ടു. ബ്രഹ്മാവർ നൈലാഡിയിലെ ഒരു വീട്ടിലെ നായയെ പിന്തുടർന്ന് എത്തിയതായിരുന്നു പുലി. എന്നാൽ ജീവൻ രക്ഷിക്കാൻ നായ ഓടിക്കയറിയതാവട്ടെ വീടിനുള്ളിലേക്കും.

ഇതോടെ കുടുങ്ങിയതാവട്ടെ വളർത്തുനായയെ പിടിക്കാൻ വീടിനകത്തേക്ക് പാഞ്ഞ് കയറിയ പുലിയും. പുലി കയറിയതോടെ വീട്ടുകാർ മുറി പുറത്ത് നിന്നും പൂട്ടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാർ വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് പുലിയെ വനംവകുപ്പ് അധികൃതരെത്തി കൂട്ടിലാക്കി വനത്തിൽ വിടുകയായിരുന്നു. ഇന്നലെ ഉഡുപ്പി ബ്രഹ്മാവറിലാണു സംഭവം.

തുടർന്നു വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂർ പണിപ്പെട്ട് പുലിയെ കൂട്ടിൽ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷമാണ് പുലിയെ വനത്തിലേക്ക് വിട്ടത്.