
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സണ് റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പുലിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. വെറ്റിനെറി ഡോക്ടറെത്തിയ ശേഷം മറ്റു നടപടികള്‍ ആരംഭിക്കും. വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുലിക്ക് പരിക്കേല്‍ക്കാൻ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.