
അങ്കമാലി : കറുകുറ്റി പാലിശ്ശേരിയിൽ ജനവാസ മേഖലയിൽ പുലിയെ കണ്ടെത്തി. പാലിശ്ശേരിയിൽ പ്രവർത്തിക്കുന്ന പാറമടയ്ക്ക് സമീപത്താണ് ഇന്ന് ഉച്ചയോടുകൂടി പ്രദേശവാസികൾ പുലിയെ കണ്ടത്.
സ്ഥലത്ത് വനപാലകരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു, കഴിഞ്ഞദിവസം പ്രദേശവാസിയായ പ്രവീണിന്റെ ആടിനെ കാണാതായിരുന്നു, ഇതിനെ പുലി കൊണ്ടുപോയത് ആവാം എന്ന നിഗമനത്തിലാണ് അന്ന് നാട്ടുകാർ എത്തിയത് ഇന്ന് പുതിയ കണ്ടതോടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ പുലി തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്ത് പഞ്ചായത്തിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.