കുമളി അട്ടപ്പള്ളത്ത് ഏലത്തോട്ടത്തില്‍ പുലിയിറങ്ങി ; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

ഇടുക്കി : കുമളിയിൽ ഏലത്തോട്ടത്തില്‍ പുലി , തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടത്തിലെത്തിയ തൊഴിലാളികൾ പുലിയുടെ മുരള്‍ച്ച കേട്ട് ഓടി രക്ഷപ്പെട്ടുകയായിരുന്നു.

കുമളി അട്ടപ്പള്ളത്ത് ഏലത്തോട്ടത്തില്‍ രാവിലെ എട്ടരയോടെയാണ് സംഭവം. പണിക്കെത്തിയ ആറംഗ സംഘമാണ് പുലിയെ കണ്ടത്, ഭക്ഷണ സഞ്ചികള്‍  മരച്ചുവട്ടിലേക്കു വയ്ക്കാനെത്തിയപ്പോൾ പുലി മുരളുന്നത് കേൾക്കുകയും മറ്റ് തൊഴിലാളികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോൾ പുലിയെ കണ്ടെത്തുകയുമായിരുന്നു.

മരച്ചുവട്ടിൽ കിടക്കുകയായിരുന്ന പുലി തങ്ങളെ കണ്ടപ്പോൾ തല ഉയര്‍ത്തി നോക്കിയെന്നും തൊഴിലാളികള്‍ പറയുന്നു. തുടർന്ന് ഉടൻതന്നെ ഓടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group