
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ മേലേത്തടം ഭാഗത്ത് പുലിയെയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടത്തിൽ പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
മേലേത്തടം ഭാഗത്ത് തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീകളാണ് പുലിയെ കണ്ടത്. തുടർന്ന് വിവരം ഉടൻതന്നെ വനംവകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വല്ലേന്ത, മേലേത്തടം, കൊടുങ്ങ എന്നീ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ നിർദ്ദേശിച്ചു. പുലിയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതിനായി ഇന്ന് തന്നെ പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടം തൊഴിലാളികളും കൃഷിയിടങ്ങളിൽ പോകുന്നവരും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കണമെന്നും സന്ധ്യാസമയങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുന്നവർ അതീവജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് നിർദ്ദേശിച്ചു.



