
കോട്ടയം: വാകത്താനത്ത് പുലിയിറങ്ങിയതായി വിവരം.
വാകത്താനം പാണ്ടൻ ചിറ വെട്ടിക്കലുങ്ക് ഭാഗത്ത് ഇന്ന് വൈകുന്നേരമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്ന് വാകത്താനം പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വാകത്താനം പ്രദേശം വനവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശമാണ് . ഇവിടെ പുലിയെത്താൻ സാധ്യത വിരളമാണ്. കാട്ടുപൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളെയോ കണ്ട് നാട്ടുകാർ തെറ്റിദ്ധരിച്ചതാണോയെന്നും സംശയമുണ്ട്



