ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയിരുന്ന പുലി കെണിയിൽ; കെണിയിൽ പെട്ട പുലിയെ കാട്ടിലേക്ക് തുറന്നുവിടാൻ തീരുമാനം

ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയിരുന്ന പുലി കെണിയിൽ; കെണിയിൽ പെട്ട പുലിയെ കാട്ടിലേക്ക് തുറന്നുവിടാൻ തീരുമാനം

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോന്നി കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ പുലി കെണിയിൽ വീണു. പുലിയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ജനവാസ മേഖലിയിൽ പുലി ഇറങ്ങിയതോടെ ഭീതിയിലായിരുന്നു ജനങ്ങൾ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ‌മാസം 25നാണ് വനം വകുപ്പ് കെണി വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിലകപ്പെട്ട പുലിയുടെ ആരോ​ഗ്യാവസ്ഥ മൃ​ഗഡോക്ടർമാർ പരിശോധിക്കും. അതിനുശേഷം കാട്ടിലേക്ക് തുറന്നുവിടാനാണ് തീരുമാനം.