play-sharp-fill
പുലിഭീതിയിൽ  പേടിച്ച് വിറച്ച് മുണ്ടക്കയത്തെ ഒരു ഗ്രാമം  ;  ചത്ത കിടാവിന്റെ ശരീരം വീണ്ടും പുലിയെത്തി ഭക്ഷിച്ചതായി നാട്ടുകാരുടെ കണ്ടെത്തൽ  , പ്രാഥമിക പരിശോധനയിൽ പുലിയുടെ  ആക്രമണമാണെന്ന്  സ്ഥിതീകരിച്ച്  വനപാലകരും

പുലിഭീതിയിൽ പേടിച്ച് വിറച്ച് മുണ്ടക്കയത്തെ ഒരു ഗ്രാമം ; ചത്ത കിടാവിന്റെ ശരീരം വീണ്ടും പുലിയെത്തി ഭക്ഷിച്ചതായി നാട്ടുകാരുടെ കണ്ടെത്തൽ , പ്രാഥമിക പരിശോധനയിൽ പുലിയുടെ ആക്രമണമാണെന്ന് സ്ഥിതീകരിച്ച് വനപാലകരും

സ്വന്തം ലേഖിക

മുണ്ടക്കയം :കുപ്പക്കയത്ത് പുലിയുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ ഇന്നലെ രാത്രിയോടെ വീണ്ടും പുലിയെത്തി.പശു കിടാവിനെ പാതി കൊന്നു തിന്ന സ്ഥലത്താണ് അർധരാത്രിയോടെ വീണ്ടും പുലിയെത്തിയത് .ചത്ത കിടാവിന്റെ ശരീരം വീണ്ടും പുലിയെത്തി ഭക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്.പ്രദേശത്തെ നാൽ കാലികൾ രാത്രിയിൽ ഓടി രക്ഷപെട്ടതായി നാട്ടുകാർ
സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് രാത്രിയിൽ തന്നെ വനപാലകരെത്തി പുലിയെ കുടുക്കാനുള്ള കൂട് നിർമ്മിച്ചു.

റ്റി ആർ ആൻഡ് ടി എസ്റ്റേറ്റിൽ വലിയപാടം ജോമോന്റെ പശുക്കിടാവിനെയാണ് പുലി കടിച്ചുകൊന്നത് പിൻകാലുകളുടെ വശങ്ങൾ കടിച്ചു കീറി, വയറിന്റെ ഭാഗത്തെ മാംസങ്ങൾ മുഴുവനും തിന്ന നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ 25 ഓളം പശുക്കളെയും, ഇരുപതോളം നായ്ക്കളെയും പുലി കടിച്ചുകൊന്നു. 10 ലയങ്ങളിലായി നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമായിരുന്നു. എസ്റ്റേറ്റിനുള്ളിൽ ഭീതിയോടെയാണ് ടാപ്പിംഗ് ജോലികൾ ചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു.