
സ്വന്തം ലേഖിക
കോട്ടയം: ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ – ലെൻസ്ഫെഡ് സംസ്ഥാന കൺവെൻഷൻ ആലപ്പുഴ ഹോട്ടൽ റമദ ഹാളിൽ വച്ചു നടന്നു.
ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് സി എസ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൺവെൻഷനിൽ എ.എം.ആരിഫ് എം.പി, യു.പ്രതിഭ എം എൽ എ എന്നിവർ മുഖ്യാതിഥികളായി രുന്നു. സംസ്ഥാന സെക്രട്ടറി എം.മനോജ്, ട്രഷറർ പി ബി ഷാജി, സ്ഥാപക സെക്രട്ടറി ആർ.കെ മണിശങ്കർ, പി.ആർ.ഒ യു എ ഷബീർ, മുൻ പ്രസിഡൻ്റ് മമ്മത് കോയ, ബിൽഡിങ്ങ് റൂൾ കമ്മിറ്റി ചെയർമാൻ കെ.സലീം തുടങ്ങിയ
സംസ്ഥാന നേതാക്കളും ആശംസകൾ അർപ്പിച്ചു.
14 ജില്ലകളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികളും പങ്കെടുത്തു. നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരേയും ഇടുക്കി, വയനാട് ജില്ലകളിലെ നിർമ്മാണ നിയന്ത്രണങ്ങൾക്കെതിരേയും സർക്കാരിൻ്റെ ഇടപെടലുകൾ ഉണ്ടാകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.