
സ്വന്തം ലേഖിക
കോട്ടയം: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഓണാഘോഷവും, കുടുംബ സംഗമവും നന്ദാവനം ആഡിറ്റോറിയത്തിൽ വച്ച് നടത്തി.
ഏരിയ പ്രസിഡൻ്റ് ജയ്സൺ ടി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ മംഗളം എൻജിനീയറിംങ് കോളേജ് പ്രൊഫസർ ഡോ. ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സമിതി അംഗങ്ങളായ കെ.എൻ പ്രദീപ് കുമാർ, കെ.കെ അനിൽകുമാർ, ജില്ലാ വൈസ്.പ്രസിഡൻ്റ്
എം എം റോയി, ഏരിയ സെക്രട്ടറി ഷിജ ദിവാകരൻ, ട്രഷറർ രതീഷ് ബി ആർ, ജില്ലാ സമിതി അംഗങ്ങൾ, എന്നിവർ നേതൃത്വം കൊടുത്തു. കുട്ടികൾകൾക്കും, മുതിർന്നവർക്കുമായി അത്തപ്പൂക്കള മത്സരം, കലാകായിക മത്സരങ്ങൾ, സമ്മാനദാനം എന്നിവ നടത്തപ്പെട്ടു.