
സ്വന്തം ലേഖിക
കോട്ടയം: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 13-ാം കോട്ടയം ജില്ലാ കൺവെൻഷൻ പൊൻകുന്നം എളങ്കുളം സെൻറ് മേരീസ് ചർച്ച് ഹാളിൽ വച്ച് നടന്നു.
ജില്ലാ പ്രസിഡൻ്റ് സന്തോഷ് കുമാർ കെ യുടെ അദ്ധ്യക്ഷതയിൽ ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ടാതിഥിയായി എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി , സംഘടനയുടെ സംസ്ഥാന സെക്രട്ടറി എം മനോജ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് ആൻഡ് ജില്ല ഇൻ ചാർജ് ഗിരീഷ് കുമാർ റ്റി, സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് കുമാർ എ, സംസ്ഥാന സമിതി അംഗങ്ങളായ ജോഷി സെബാസ്റ്റ്യൻ, കെ.എൻ പ്രദീപ് കുമാർ, ബി.വിജയകുമാർ, പി.എസ് റോയി എന്നിവർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ സെക്രട്ടറി അനിൽകുമാർ കെ.കെ ജില്ലാ റിപ്പോർട്ടും ജില്ലാ ട്രഷറർ റ്റി.സി ബൈജു വരവു ചെലവു കണക്കും അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ആർ.എസ് അനിൽകുമാർ,
എം.എം റോയി, അജികമാർ, ജോ. സെക്രട്ടറിമാരായ വിനയകുമാർ, പോൾ ആൻ്റണി, അടക്കമുള്ള സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു. കൺവെൻഷനോടനുബന്ധിച്ച് മിനി ബിൽഡ് എക്സ്പോയും നടന്നു.