കെ.സ്മാർട്ട് അപാകതകൾ പരിഹരിക്കുക; ലെൻസ്ഫെഡ് 14 -ാം ഏറ്റുമാനൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് മോൻസ് ജോസഫ് എം.എൽ.എ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Spread the love

കോട്ടയം: ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) 14- മത് ഏറ്റുമാനൂർ ഏരിയാസമ്മേളനം മാഞ്ഞൂർ ബീസാഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

video
play-sharp-fill

ഏരിയാ പ്രസിഡന്റ് സന്തോഷ് കുമാറിന്റെഅദ്ധ്യക്ഷതയിൽ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.

ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
കുറവിലങ്ങാട് ഗ്രാമപഞ്ചാപ്രസിഡന്റ് മിനി മത്തായി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീന സിറിയക് എന്നിവർ ആശംസകൾ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വിവിധ സേവനങ്ങൾക്കായി നടപ്പിലാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോമായ കെ. സ്മാർട്ടിൽ കെട്ടിട നിർമ്മാണ പെർമിറ്റിനായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ പൊതുജനങ്ങളും, പ്ലാൻ വരക്കുന്ന എൻജിനീയർന്മാരും ഒട്ടനവധി പ്രതിസന്ധികൾ നേരിടുന്നു ഇത് പരിഹരിച്ച് കെ.സ് മാർട്ട് സുതാര്യമാക്കണമെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാപ്രസിഡന്റ് കെ.സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി കെ.കെ. അനിൽകുമാർ ജില്ലാ ട്രഷറർ റ്റി.സി.ബൈജു സംസ്ഥാന നോതാക്കളായ, പി.എം.സനിൽകുമാർ,എ. പ്രദീപ്കുമാർ, കെ.എൻ. പ്രദീപ്കുമാർ, ജോഷി സെബാസ്റ്റ്യൻ ബി.വിജയകുമാർ, സലാഷ് തോമസ്, ആർ.എസ് അനിൽകുമാർ, പി.എസ്.റോയി, ജില്ലാ നേതാക്കളായ അജികുമാർ സജി സെബാസ്‌റ്റ്യൻ, വിനയകുമാർ. ഡി. അജിത്.എസ് തോമസുകുട്ടി, വി.ആർ.അനിൽകുമാർ, സിറിയക് തോമസ്
ഏരിയാ നേതാക്കളായ ഇന്ദിര പി. ആർ. ഷീജാദിവാകരൻ, ശ്രീകലാരാജു, ഗോപിക വി.ജി, പ്രസന്നൻ ടി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ഇ.എം.സന്തോഷ് കുമാർ പ്രസിഡന്റ്, ഷീജാ ദിവാകരൻ സെക്രട്ടറി, ഗോപിക വി.ജി.എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.