
ഏറ്റുമാനൂർ മുൻസിപാലിറ്റിക്ക് മുൻപിൽ ലെൻസ് ഫെഡ് ഏറ്റുമാനൂർ ഏരിയ കമ്മിറ്റി ധർണ്ണാ സമരം നടത്തി
സ്വന്തം ലേഖിക
കോട്ടയം: ലെൻസ് ഫെഡ് ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഏറ്റുമാനൂർ മുൻസിപാലിറ്റിക്ക് മുൻപിൽ ധർണ്ണാ സമരം നടത്തി.
പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ നിർമ്മാണ പെർമിറ്റുകൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുക, ഒക്യുപൻസി സർട്ടിഫിക്കറ്റ് കെട്ടിട നമ്പർ എന്നിവ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, ബന്ധപ്പെട്ട ഓഫീസിലെ ടെക്നിക്കൽ സ്റ്റാഫുകളുടെ ഒഴിവുകൾ നികത്തുക , ഐബിപിഎംഎസ് സിസ്റ്റത്തിലെ പോരായ്മകൾ പരിഹരിക്കുക എന്നീ വിഷയങ്ങളിൽ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏരിയ പ്രസിഡൻ്റ് ജയ്സൺ റ്റി സെബാസ്റ്റ്യൻ, സെക്രട്ടറി ഷീജ ദിവാകരൻ, ട്രഷറർ രതീഷ് ബി.ആർ സംസ്ഥാന സമിതി അംഗങ്ങളായ കെ.എൻ പ്രദീപ് കുമാർ, അനിൽകുമാർ കെ.കെ, ജില്ലാ സമിതി അംഗങ്ങളായ എം.എം റോയി, തോമസ് കുട്ടി, സജി സെബാസ്റ്റ്യൻ തുടങ്ങി ജില്ലാ, ഏരിയാ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.