അപേക്ഷ നൽകുന്നതിന് കാത്തുനിൽക്കേണ്ട; ജയിൽമോചനം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നയമുണ്ടെങ്കിൽ യോഗ്യരായവരെ ഒരേപോലെ പരിഗണിക്കാമെന്ന് സുപ്രീം കോടതി

Spread the love

ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാകുംമുൻപ് ജയിൽമോചനം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നയമുണ്ടെങ്കിൽ ആരെങ്കിലും അപേക്ഷ നൽകുന്നതിന് കാത്തുനിൽക്കാതെ യോഗ്യരായവരെ ഒരേപോലെ പരിഗണിക്കണമെന്ന് സുപ്രീം കോടതി.

ക്രിമിനൽ നടപടിച്ചട്ടത്തിലെ 432-ാം വകുപ്പോ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 473-ാം വകുപ്പോ പ്രകാരം ശിക്ഷയിളവ് നൽകുന്നതിന് തടവുകാരോ അവർക്കുവേണ്ടി മറ്റാരെങ്കിലുമോ അപേക്ഷ നൽകാൻ കാത്തിരിക്കരുതെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ശിക്ഷയിളവിനുള്ള നിബന്ധനകൾ വ്യക്തമായിരിക്കണം. ശിക്ഷയിളവിന് നയം തയ്യാറാക്കിക്കഴിഞ്ഞാൽ അപേക്ഷ നൽകുന്നവർക്ക് മാത്രം നൽകുന്നത് ഏകപക്ഷീയ നടപടിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നയത്തിന്റെ അടിസ്ഥാനത്തിൽ ശിക്ഷയിളവിന് അർഹരായവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും സ്വമേധയാ പരിഗണിച്ച കേസിൽ സുപ്രീംകോടതി വ്യക്തമാക്കി.