play-sharp-fill
ഇനി ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെങ്കിൽ ഇമ്മിണി പുളിക്കും; ലേണേഴ്‌സ് പരീക്ഷ എഴുതാൻ എത്തിയവർ ചോദ്യങ്ങൾ കണ്ട് അന്തംവിട്ടു

ഇനി ഡ്രൈവിംഗ് ലൈസൻസ് എടുക്കണമെങ്കിൽ ഇമ്മിണി പുളിക്കും; ലേണേഴ്‌സ് പരീക്ഷ എഴുതാൻ എത്തിയവർ ചോദ്യങ്ങൾ കണ്ട് അന്തംവിട്ടു


സ്വന്തം ലേഖകൻ

പത്തനംതിട്ട: ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷ എഴുതാൻ എത്തിയവർ മലയാളം ചോദ്യങ്ങൾ കണ്ട് അന്തം വിട്ടു. ഉത്തരമെഴുതാനാകാതെ പരീക്ഷാർഥികൾ ആശയക്കുഴപ്പത്തിലായി. ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷ കേന്ദ്രസർക്കാർ ഓൺലൈൻ വഴിയാക്കിയിരുന്നു.എന്നാൽ കേന്ദ്ര റോഡ് ഗതാഗതവകുപ്പിന്റെ വെബ്സൈറ്റിൽ മലയാളം തിരഞ്ഞെടുത്തവരാണ് കുടുങ്ങിയത്. മലയാളം ചോദ്യങ്ങൾ ഇംഗ്ലീഷിൽനിന്ന് കംപ്യൂട്ടർ സഹായത്തോടെ മൊഴിമാറ്റിയപ്പോഴാണ് അബദ്ധങ്ങൾ കടന്നുകൂടിയത്. മാതൃകാ ചോദ്യമായി കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലും ഈ അക്ഷരപ്പിശകുകൾ കടന്നുകൂടിയിട്ടുണ്ട്. ഒരു ചോദ്യം ഇതാണ്: ‘അസ്പഷ്ടമായ സാഹചര്യങ്ങളിൽ ഒരു ഉയർന്ന കോൽ’ തിരഞ്ഞെടുക്കാൻ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ആർക്കും ഉത്തരം പിടികിട്ടില്ല.

  1. നല്ല കാരണം നിങ്ങൾക്ക് കൂടുതൽ കാണാം
  2. അത് മോശം തിരികെ ആണ് കൗതുകം കഴിയും പ്രതിഫലിക്കുന്ന കാരണം
  3. ഉറപ്പു മറ്റുള്ളവർ ഉണ്ടാക്കുക നിന്നെ കാണാം.

ചോദ്യവും ഉത്തരങ്ങളും ആർക്കും മനസിലായിട്ടില്ല. 20 ചോദ്യത്തിനാണ് ഉത്തരം നൽകേണ്ടത്.എന്നാൽ 12 മാർക്ക് കിട്ടിയാൽ ജയിക്കാൻ സാധിക്കും. പരീക്ഷാർഥികൾക്ക് ചോദ്യങ്ങൾ മാറി മാറി നൽകുന്നതിന് 234 ചോദ്യങ്ങളാണ് സോഫ്റ്റ്വെയറിൽ ശേഖരിച്ചിട്ടുള്ളത്. ചോദ്യത്തിലെ പിശകു മാറ്റാൻ ഗതാഗത കമ്മിഷണർ ഇതിനോടകം നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group