ഊണിനൊരുക്കാം ലെമൺ റൈസ്;എളുപ്പത്തില്‍ തയ്യാറാക്കാം

Spread the love

അതിഥികള്‍ വീട്ടിലെത്തിയാല്‍ എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു വിഭവമാണ് ലെമണ്‍ റൈസ്. അടുക്കളയില്‍ പതിവായി കാണുന്ന ചേരുവകള്‍ കൊണ്ട് ഇത് ഉണ്ടാക്കാമെന്നതും എടുത്തുപറയേണ്ട കാര്യമാണ്.

video
play-sharp-fill

കുട്ടികള്‍ക്ക് നല്‍കുവാനും വളരെ നല്ലതാണ്. ദൂരയാത്രയ്ക്ക് പോകുമ്പോള്‍ ഉണ്ടാക്കി കൈയ്യില്‍ കരുതാന്‍ കഴിയുന്ന ഒരു വിഭവം കൂടിയാണിത്. പെട്ടെന്ന് കേടുവരില്ലായെന്നതാണ് ഇതിന്റെ ഗുണം.

ബസ്മതി റൈസ് – ഒരു കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ- 2 ടേബിള്‍ സ്പൂണ്‍
വെള്ളം – മുക്കാല്‍ കപ്പ്

ഉപ്പ് – ആവശ്യത്തിന്

വറവ് താളിക്കാന്‍

എണ്ണ – 2 ടേബിള്‍ സ്പൂണ്‍

ജീരകം – അര ടീസ്പൂണ്‍

കടുക് – അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

വറ്റല്‍ മുളക് – 2

പച്ചമുളക് – 2

കറിവേപ്പില – 2 തണ്ട്

ഉഴുന്ന് പരിപ്പ് – അര ടീസ്പൂണ്‍

കപ്പലണ്ടി -കാല്‍ കപ്പ്

നാരങ്ങാനീര് -കാല്‍ കപ്പ്

ഉപ്പ് – പാകത്തിന്

തയ്യാറാക്കേണ്ട രീതി

അരി നന്നായി കഴുകി വൃത്തിയാക്കി 10 മിനിട്ട് മാറ്റി വെയ്ക്കുക. ശേഷം പാത്രത്തില്‍ അരിയിട്ട് വെള്ളം ഒഴിച്ച ശേഷം എണ്ണയും ഉപ്പും ചേര്‍ത്ത് കൊടുക്കുക.

വെള്ളം തിളച്ചുവരുമ്പോള്‍ തീ കുറച്ച് വെള്ളം വറ്റിച്ചെടുക്കാം. അരി വെന്തതിന് ശേഷം തീയണയ്ക്കാം.

ഇനി വറവ് താളിക്കേണ്ടതുണ്ട്. അതിനായി പാനില്‍ എണ്ണ ചൂടാക്കിയ ശേഷം അതില്‍ കപ്പലണ്ടി വറുത്തെടുക്കണം.

അതു കോരി മാറ്റി അതേ എണ്ണയില്‍ തന്നെ ജീരകം ,കടുക് ഇവ ഇട്ട് പൊട്ടി തുടങ്ങുമ്പോള്‍ വറ്റല്‍മുളകും പച്ചമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചെടുക്കാം. ശേഷം ഉഴുന്ന് പരിപ്പ് ഇട്ടു ഒരു മിനിറ്റ് വറുക്കാം. അതിലേയ്ക്ക്

മഞ്ഞള്‍പ്പൊടി ചേര്‍ത്തുകൊടുക്കാം.

ഇതിലേയ്ക്ക് നേരത്തെതന്നെ വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും ചേര്‍ത്തുകൊടുക്കാം . ഇതില്‍ നാരങ്ങ നീരും ഇതിലേക്ക് ചേര്‍ത്തുകൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേര്‍ത്തിട്ട് നന്നായി ഇളക്കിയെടുക്കാം.ഇതോടെ ലെമണ്‍ റൈസ് റെഡിയായി. പപ്പടവും അച്ചാറും ചേര്‍ത്ത് വിളമ്പാം.