നാരങ്ങ ചുള തൊണ്ടയില്‍ കുടുങ്ങി; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Spread the love

പരപ്പനങ്ങാടി: രണ്ടര വയസ്സുകാരി മധുരനാരങ്ങ കഴിക്കുനന്തിനിടെ ചുള (അല്ലി) തൊണ്ടയില്‍ കുടുങ്ങി മരണപെട്ടു.കൊടക്കാട് കൂട്ടുമൂച്ചി യില്‍ ആണ് സംഭവം നടന്നത്.കോലാക്കല്‍ സാദിഖിൻ്റെ മകള്‍ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.

 

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല .മധുര നാരങ്ങ പൊളിച്ച്‌ അല്ലി പാത്രത്തില്‍ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. കഴുക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണം.

 

ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫൗസിയ ആണ് കുട്ടിയുടെ മാതാവ്. കുട്ടികളെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാവാനുള്ള കാരണം രക്ഷിതാക്കളുടെ അശ്രദ്ധയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group