‘ലഹരി വിപത്തിനെ പ്രതിരോധിക്കുന്നതിൽ സാമൂഹ്യപ്രവർത്തകരുടെ പങ്ക്’: വടവാതൂർ ഗിരിദീപം കോളേജിലെ സോഷ്യൽ വർക്ക് പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി; അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എം കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: ജില്ലാ വിമുക്തി മിഷന്റെ നേതൃത്വത്തിൽ വേൾഡ് സോഷ്യൽ വർക്ക് ഡേ ദിനാചരണത്തിന്റെ ഭാഗമായി വടവാതൂർ ഗിരിദീപം കോളേജിലെ സോഷ്യൽ വർക്ക് പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികൾക്കായി ലഹരി വിപത്തിനെ പ്രതിരോധിക്കുന്നതിൽ സാമൂഹ്യപ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നടത്തി.

video
play-sharp-fill

അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജരുമായ എം കെ പ്രസാദ് സെമിനാർ ഉദ്ഘാടനം നിർവഹിച്ച് മുഖ്യ സന്ദേശം നൽകി.
ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാദർ റോബിൻ ഇട്ടിതടത്തിൽ അധ്യക്ഷത വഹിച്ചു. സോഷ്യൽ വർക്ക് ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻ്റ് സാറ അലക്സ് സ്വാഗതം അറിയിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ആൻ്റണി തോമസ് ആശംസ അറിയിച്ചു. പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ബെന്നി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേത്തുടർന്ന് പ്രതീക്ഷയും ഐക്യവും ലഹരി ഒഴിവാക്കുന്നതിലൂടെ എന്ന് വിഷയത്തിൽ ആസ്പദമായ ചർച്ചയ്ക്ക് ജില്ലാ വിമുക്തി മാനേജർ നേതൃത്വം വഹിക്കുകയും ചെയ്തു. വിമുക്തി ജില്ലാ
കോ ഓർഡിനേറ്റർ അനീഷ കെ എസ് സെമിനാറിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തി.