മഴക്കാലത്ത് പാദസംരക്ഷണം കരുതലോടെ;വളംകടിയും കുഴിനഖവും തടയാം

Spread the love

മഴക്കാലത്ത് അഴുക്കുവെള്ളത്തില്‍ ചവിട്ടി വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ പലപ്പോഴും പാദങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് നാം ഓര്‍ക്കാറില്ല. അതിന്റെ ഫലമായി ഫംഗല്‍ ബാധയും ചൊറിച്ചിലും അണുബാധയുമെല്ലാം കാല്‍പ്പാദങ്ങളെ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മഴക്കാലത്തെ പാദസംരക്ഷണം അവഗണിക്കാനേ കഴിയില്ല.

ഈര്‍പ്പം കെട്ടിനിന്നാല്‍
കാലില്‍ ഈര്‍പ്പംകെട്ടിനില്‍ക്കുന്നതാണ് ഫംഗല്‍ അണുബാധയുടെ പ്രധാന കാരണം. വളംകടി, കുഴിനഖം, പുഴുക്കടി എന്നിവയെല്ലാം ഫംഗല്‍ അണുബാധമൂലമുണ്ടാകും.

വിരലുകളുടെ ഇടയില്‍ ചുവപ്പ്, ചൊറിച്ചില്‍, നഖത്തിന് ചുറ്റും വേദന എന്നിവയാണ് ഫംഗല്‍ അണുബാധയുടെ ലക്ഷണങ്ങള്‍.
സെല്ലുലൈറ്റിസ് പോലുള്ള അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം.
അണുബാധ തടയാന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെത്തിയാല്‍ കാലുകള്‍ നന്നായി കഴുകി വൃത്തിയാക്കി വിരലുകള്‍ക്കിടയില്‍ ടാല്‍കംപൗഡര്‍ ഇടാം.
നഖങ്ങളുടെ വശങ്ങള്‍ ഉള്ളിലേക്ക് കയറ്റിവെട്ടരുത്.
ഒരു ചെരുപ്പ് വീട്ടിലുള്ളവരെല്ലാം ഉപയോഗിക്കുന്ന ശീലം നല്ലതല്ല.
നനഞ്ഞ ചെരിപ്പുകള്‍ ഉണക്കിവെയ്ക്കണം.
വിരലുകളില്‍ വേദനയോടു കൂടിയുള്ള ചുവപ്പ്, നീരൊലിപ്പ്, പഴുത്ത കുരുക്കള്‍ എന്നിവ ബാക്ടീരിയ മൂലമുള്ള അണുബാധയുടെ ലക്ഷണമാണ്. കുട്ടികളെയും പ്രമേഹരോഗികളെയുമാണ് അണുബാധ മുഖ്യമായി ബാധിക്കുന്നത്.

കാലുകളില്‍ മുറിവുണ്ടെങ്കില്‍ അത് ഉണങ്ങുന്നതുവരെ ശ്രദ്ധിക്കണം. മുറിവില്‍ വെള്ളംതട്ടുന്നത് അണുബാധ വര്‍ധിക്കാന്‍ കാരണമാകും.
പലപ്പോഴും മഴക്കാലത്ത് എക്‌സിമ പോലുള്ള രോഗങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്.

പ്രായമുള്ളവരിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
വിരലുകള്‍ക്കിടയിലെ ചൊറിച്ചില്‍, തൊലിപൊളിയുക, ചുവന്നുതടിപ്പ് എന്നിവയാണ് എക്‌സിമയുടെ പ്രധാന ലക്ഷണങ്ങള്‍.
ഈ അസുഖമുള്ളവര്‍ കാലുകള്‍ ഉരച്ചുകഴുകുന്നത് ഒഴിവാക്കണം.
കുളിക്കാന്‍ തണുത്തതോ ഇളംചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കാം.
കുളിച്ചുകഴിഞ്ഞ ഉടന്‍ മോയ്ചറൈസിങ് ക്രീം പുരട്ടാവുന്നതാണ്.

ബാക്ടീരിയമൂലമുള്ള അണുബാധ

കുട്ടികളിലും പ്രമേഹരോഗികളിലുമാണ് ബാക്ടീരിയല്‍ അണുബാധ കൂടുതലായി കാണാറുള്ളത്. വേദനയോടുകൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കള്‍, നീരൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ചെളിയുള്ള വെള്ളത്തില്‍ ചവിട്ടുന്നത് കഴിവതും ഒഴിവാക്കുക. കാലുകളില്‍ ചെറിയ മുറിവുണ്ടെങ്കില്‍ ഉണങ്ങുതുവരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

മഴക്കാലത്ത് കൊതുകുകടി കാരണമുള്ള ബുദ്ധിമുട്ടുകളും കൂടുതലാണ്. അതിനാല്‍ കാലുകള്‍ മൂടുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ചെറിയ രീതിയില്‍ വരുന്ന തടിപ്പുകള്‍ക്ക് കലാമിന്‍ പോലെയുള്ള ലോഷനുകള്‍പുരട്ടാം. ചൊറിയുമ്പോള്‍ പൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകുകളുടെ അലര്‍ജി കൂടുതലുള്ള ആളുകള്‍ക്ക് ഇന്‍സെക്റ്റ് റിപ്പലെന്റെ് ക്രീമുകള്‍ ഉപയോഗിക്കാം.