
ഡല്‍ഹി: ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സില്‍ നിന്ന് ഇന്ത്യൻ ടീം ഔദ്യോഗികമായി പിന്മാറി.
വ്യാഴാഴ്ച പാകിസ്താനുമായി സെമിഫൈനല്‍ പോരാട്ടം നടക്കാനിരിക്കെയാണ് ഇന്ത്യൻ ലെജൻഡ്സ് ടീമിന്റെ പിന്മാറ്റം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘർഷങ്ങള്‍ കാരണം ഇന്ത്യൻ താരങ്ങള്‍ മത്സരം ബഹിഷ്കരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
ടൂർണ്ണമെന്റിന്റെ പ്രധാന സ്പോണ്‍സറും പിന്മാറ്റ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഔദ്യോഗികമായി ടൂർണ്ണമെന്റില്‍നിന്ന് പിൻവാങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ലീഗ് ഘട്ടത്തിലും പാകിസ്താനുമുള്ള മത്സരം ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.
ഒരു ജയവും, ഫലമില്ലാത്ത ഒരു മത്സരവും, മൂന്ന് തോല്‍വികളുമായി, ആറ് ടീമുകളുള്ള ടൂർണമെന്റില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്തായിരുന്നു. സെമിഫൈനല്‍ വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളി. ഇന്ത്യ പിൻമാറിയതോടെ പാകിസ്താൻ ചാമ്പ്യൻസ് ഫൈനലിലേക്ക് മുന്നേറും. രണ്ടാം സെമിഫൈനലില്‍ കളിക്കുന്ന ഓസ്ട്രേലിയ ചാമ്പ്യൻസോ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസോ ആയിരിക്കും ഫൈനലില്‍ അവരുടെ എതിരാളികള്‍.