video
play-sharp-fill

വഖഫ് ഭേദഗതി : ലീഗൽ വർക്ക്ഷോപ്പ് നവംബർ 15ന് ഈരാറ്റുപേട്ടയിൽ

വഖഫ് ഭേദഗതി : ലീഗൽ വർക്ക്ഷോപ്പ് നവംബർ 15ന് ഈരാറ്റുപേട്ടയിൽ

Spread the love

ഈരാറ്റുപേട്ട: വഖഫ് ഭേദഗതി -മതവിരുദ്ധം, മൗലികാവകാശ ലംഘനം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ലീഗൽ വർക്ക്ഷോപ്പ് നടത്തുന്നു.

നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ അഭിഭാഷകനും കേരള ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റുമായ അഡ്വ. മുഹമ്മദ് ഷാ ക്ലാസ് നയിക്കും.

വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക, മദ്രസകൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈരാറ്റുപേട്ടയിലെ വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ (നവംബർ 1 വെള്ളി) ഈരാറ്റുപേട്ടയിൽ നടക്കുന്ന പ്രതിഷേധ സംഗമം വൻ വിജയമാക്കണമെന്ന് ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നൗഫൽ ബാഖവി സെക്രട്ടറി അവിനാശ് മൂസ എന്നിവർ അഭ്യർഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group